അമരീന്ദറിന്റെ ഉപദേഷ്ടാവ്‌ പ്രശാന്ത്‌ കിഷോർ ഒഴിഞ്ഞു


ന്യൂഡൽഹി
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പിന് പ്രശാന്ത് കിഷോർ പ്രചാരണതന്ത്രം മെനയുമെന്ന് റിപ്പോര്ട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് കാബിനറ്റ് പദവിയും സെക്രട്ടറിയറ്റിൽ ഓഫീസും നൽകിയിരുന്നു.ഹൈക്കമാൻഡുമായി പ്രശാന്ത് നല്ല ബന്ധത്തിലാണ്. ഹൈക്കമാൻഡ് പിസിസി അധ്യക്ഷനായി നിയോഗിച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ ദിവസങ്ങൾ നീണ്ട വിലപേശലിനുശേഷമാണ് അമരീന്ദർ അംഗീകരിച്ചത്. ഇരുവരും രണ്ടു ധ്രുവത്തില് തുടരുന്നതാണ് പ്രശാന്ത് കിഷോറിന്റെ രാജിക്ക് പിന്നിലെന്ന് കരുതുന്നു.

അതേസമയം, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3ly0T4n

Comments

Archive

Contact Form

Send