പുനഃസംഘടന: ഗ്രൂപ്പല്ല യോഗ്യതയെന്ന്‌ കെ മുരളീധരൻ


തിരുവനന്തപുരം
കെപിസിസി പുനഃസംഘടന ഓണത്തിന് മുമ്പുണ്ടാകുമെന്ന് കെ മുരളീധരൻ എം പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാണെന്നത് അയോഗ്യതയോ യോഗ്യതയോ അല്ല. യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് എം എം ഹസ്സൻ മാറേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണം. രാജൻ കേസിലെ ഒരു വിധിയുടെ ഭാഗമായി കെ കരുണാകരൻ രാജിവച്ചിട്ടുണ്ട്. എന്നാൽ ഐഎസ്ആർഒ ചാരക്കേസിൽ കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് ആര് പറഞ്ഞിട്ടാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/3xfZQZ6

Comments

Archive

Contact Form

Send