മുഖം നോക്കാതെ നടപടി: മന്ത്രി എ കെ ശശീന്ദ്രൻ
കൽപ്പറ്റ
മരം മുറി കേസിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകൾക്കും നിഗമനങ്ങൾക്കുമനുസരിച്ച് മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇക്കാര്യത്തിൽ ആരെയും സംരക്ഷിക്കില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഏത് ഉന്നതനായാലും നടപടിയുണ്ടാവും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നും വയനാട്ടിൽ മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു. വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ച് പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2ULny2b
Comments