പാരവയ്‌പ്‌ കോൺഗ്രസിൽ നിന്നുതന്നെയെന്ന്‌ 
കെ വി തോമസ്‌


കൊച്ചി
തനിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്നതിനുപിന്നിൽ കോൺഗ്രസിലെ ചിലരാണെന്ന് പ്രൊഫ. കെ വി തോമസ്. താൻ പാർടി വിടുകയാണെന്ന പ്രചാരണത്തിനുപിന്നിൽ തന്നോട് അടുപ്പമുള്ളവർതന്നെയാണെന്നും കെ വി തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോൺഗ്രസിൽ ഭാരവാഹിത്വമില്ലെങ്കിൽ യോഗത്തിനുപോലും ക്ഷണിക്കില്ല. അതുകൊണ്ടാണ് സ്ഥാനം ആവശ്യപ്പെട്ടത്. മൂന്നുനാലുതവണ കോൺഗ്രസ് തോറ്റ മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും നേതാക്കൾക്ക് താൽപ്പര്യമുണ്ടായില്ല. ചില നേതാക്കൾ അഞ്ചും ആറും തവണ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ. അതിൽ മാനദണ്ഡം തടസ്സമല്ലേ. എനിക്ക് സങ്കുചിത രാഷ്ട്രീയമില്ല. വാർഡ് പ്രസിഡന്റായിരിക്കുമ്പോൾമുതൽ മറ്റു രാഷ്ട്രീയ പാർടി നേതാക്കളുമായി നല്ല ബന്ധമുണ്ട്. എ കെ ജി ഭവനിൽ പോയി സീതാറാം യെച്ചൂരിയെ കണ്ടതും വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. അതു ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല–- കെ വി തോമസ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3lw1jIe

Comments

Archive

Contact Form

Send