സഞ്ചാരികൾ എത്തുന്നു; 
മൂന്നാർ പ്രതീക്ഷയിൽ ; ബോട്ടിങ് പുനരാരംഭിച്ചു


മൂന്നാർ
ലോക്ക്ഡൗൺ നിയന്ത്രണം ഇളവുചെയ്തതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വരവുതുടങ്ങി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നുണ്ട്.

ദീർഘനാളുകൾക്കുശേഷം കേരള ഹൈഡൽ ടൂറിസം, ഡിടിപിസി എന്നിവ അണക്കെട്ടുകളിൽ ബോട്ടിങ് പുനരാരംഭിച്ചു. മാട്ടുപ്പെട്ടി സന്ദർശിച്ചവരിൽ ഭൂരിഭാഗവും ബോട്ടിങ്ങിനുശേഷമാണ് മടങ്ങിയത്. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിൽ ഒമ്പതുമുതൽ പ്രവേശനം അനുവദിക്കും. ടൂറിസം അനുബന്ധമേഖലകളും പ്രതീക്ഷയിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3itB2sd

Comments

Archive

Contact Form

Send