മലയാളി കന്യാസ്‌ത്രീ താജിക്കിസ്ഥാനിൽ
കാസർകോട്
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനിലെത്തി. തിങ്കളാഴ്ചയാണ് കാസർകോട് ബേള പെരിയടുക്ക സ്വദേശി തെരേസ ക്രാസ്റ്റയാണ് കാബൂളിൽ നിന്ന് അമേരിക്കൻ വിമാനത്തിൽ രക്ഷപ്പെട്ടത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പിബികെ ഇറ്റാലിയാന പരിപാലന കേന്ദ്രത്തിൽ മൂന്നു വർഷമായി അധ്യാപികയായിരുന്നു. 17ന് ഇന്ത്യയിലേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം കാരണം യാത്ര മുടങ്ങി. സുരക്ഷിതയാണെന്നും ഭയം വേണ്ടെന്നും തെരേസയുടെ സന്ദേശം കഴിഞ്ഞദിവസം വീട്ടുകാർക്ക് ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലോ ഗുജറാത്തിലോ ഇവർ വിമാനമിറങ്ങുമെന്ന് സഹോദരൻ ജോൺ ക്രാസ്റ്റ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3jcb1hw
Comments