സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന്
കൊച്ചി > സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിൽ ഉച്ചയ്ക്ക് 12 മുതൽ ഫലം അറിയാനാകും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 15 നാണ് പത്താം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കിയത്. പ്രീബോര്ഡ് പരീക്ഷാ ഫലം, ഇന്റേണല് അസസ്മെന്റ്, യൂണിറ്റ് ടെസ്റ്റുകള് എന്നിവയുടെ മാര്ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്ക്ക് നിര്ണയിക്കുക.
സ്കൂളുകള് നല്കിയ മാര്ക്ക് സിബിഎസ്ഇ അംഗീകരിക്കാതെ മടക്കി അയച്ചതാണ് ഫലം വൈകാന് കാരണം. ജൂലൈ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു.
Credits National || Deshabhimani Online News https://ift.tt/3rOvD25
Comments