നിർമാതാവ്‌ 
നൗഷാദ്‌ 
ഗുരുതരാവസ്ഥയിൽ 
ആശുപത്രിയിൽ


കൊച്ചി
സിനിമ നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദിനെ അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സുഹൃത്തും നിർമാതാവുമായ നൗഷാദ് ആലത്തൂരാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനുവേണ്ടി നമുക്കെല്ലാവർക്കും പ്രാർഥിക്കാം. രണ്ടാഴ്ചമുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.’ എന്നാണ് നൗഷാദ് ആലത്തൂരിന്റെ പോസ്റ്റ്.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. തിരുവല്ലയിൽ റെസ്റ്റോറന്റുണ്ട്. പാചക ഷോകളും നടത്തിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3zkCPGg

Comments

Archive

Contact Form

Send