ഒളിമ്പിക്‌സ്‌ ജേതാക്കളെ 
സിപിഐ എം അഭിനന്ദിച്ചു


ന്യൂഡൽഹി
ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ കായികതാരങ്ങളെ സിപിഐ എം കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. അത്ലറ്റിക്സിൽ ഇന്ത്യ ആദ്യമായി മെഡൽ നേടിയെന്നു മാത്രമല്ല, അത് സുവർണനേട്ടവുമായി. പുരുഷ ഹോക്കി ടീം വെങ്കലമെഡൽ ജേതാക്കളായി; വനിതാ ടീം ആവേശകരമായ പ്രകടനത്തിലൂടെ നാലാം സ്ഥാനത്തെത്തി.

വ്യക്തിഗത മെഡൽ ജേതാക്കളായ ആറുപേരിൽ മൂന്നും വനിതകളെന്നതും ശ്രദ്ധേയം.മെഡല് എണ്ണത്തിൽ ഇന്ത്യ വളരെ പിന്നിൽ നിൽക്കുന്നത് കായികമേഖല നേരിടുന്ന അവഗണന വ്യക്തമാക്കുന്നു. കായികമേഖലയിൽ സൗകര്യങ്ങൾ വര്ധിപ്പിക്കാന് കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കാൻ സമഗ്രനയം വേണം. വനിതാ ഹോക്കി ടീം അംഗം വന്ദന കട്ടാരിയക്ക് എതിരായി വന്ന ജാതീയ അധിക്ഷേപങ്ങളെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3xzwe98

Comments

Archive

Contact Form

Send