മിസ്റ്റർ മോഡി, ഞങ്ങളെ കേൾക്കൂ... വീഡിയോയുമായി പ്രതിപക്ഷം
ന്യൂഡൽഹി
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി പ്രതിപക്ഷത്തിന്റെ വീഡിയോ. പാർലമെന്റ് വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ പല വിഷയത്തിലും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിൽ വീഡിയോ പുറത്തിറക്കിയത്.
"മിസ്റ്റർ മോഡി, വരൂ ഞങ്ങളെ കേൾക്കൂ' എന്ന കുറിപ്പോടെയുള്ള വീഡിയോയിൽ പെഗാസസ് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ എംപിമാരുടെ പ്രസംഗമാണുള്ളത്. മല്ലികാര്ജ്ജുൻ ഖാര്ഗെ, സുഖേന്ദു ശേഖർ റോയ്, വന്ദന ചവാൻ, മനോജ് ജാ തുടങ്ങിയവരുടെ പ്രസംഗങ്ങൾ വീഡിയോയിലുണ്ട്. പാർലമെന്റിൽ പെഗാസസ് ഫോൺ ചോർത്തൽ, കർഷക ബിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിലാണിത്. നിരവധി തവണ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തിയിരുന്നു.
Credits National || Deshabhimani Online News https://ift.tt/37qrHLp
Comments