ഐ എസ്‌ അനുകൂല പ്രചാരണം; കണ്ണൂരിൽ രണ്ട്‌ യുവതികൾ പിടിയിൽ

കണ്ണൂർ > നവമാധ്യമങ്ങളിൽ ഐ എസ് അനുകൂല പ്രചാരണം നടത്തിയതിന് കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ. ഷിഫാ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇവർക്ക് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

മാസങ്ങളായി യുവതികൾ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുമായി ബന്ധമുള്ള ഒരാളെ ഈ മാസം ആദ്യം മംഗലാപുരത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് യുവതികളുടെ അറസ്റ്റ്.

നവമാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഐഎസിനായി ഇവർ ആശയ പ്രചാരണം നടത്തി എന്നാണ് എൻഐഎയുടെ വാദം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mb45mS

Comments

Archive

Contact Form

Send