അഫ്‌ഗാൻ ജയിലിലുള്ള യുവതിയുടെ പിതാവ്‌ സുപ്രീംകോടതിയിൽ


ന്യൂഡൽഹി
അഫ്ഗാനിസ്ഥാനിലെ ജയിലിലുള്ള മകളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയിൽ. മലയാളിയായ വി ജെ സെബാസ്റ്റ്യൻ ഫ്രാൻസിസാണ് മകൾ സോണിയ സെബാസ്റ്റ്യനെയും (അയിഷ) ഏഴ് വയസ്സുള്ള കൊച്ചുമകളെയും നാട്ടിലെത്തിക്കാൻ കോടതിയെ സമീപിച്ചത്.

ഭർത്താവ് അബ്ദുള്ള അബ്ദുൾ റഷീദിനൊപ്പം സോണിയ 2016 ജൂലൈയിൽ രാജ്യം വിട്ടിരുന്നു. ഭീകരസംഘടന ഐഎസ്ഐഎസിന്റെ സ്വാധീനത്തിലായ അബ്ദുൾ റഷീദ് 2019ൽ അഫ്ഗാനിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സോണിയ ജയിലിലായി. മകൾ ഭർത്താവിനെ അനുഗമിച്ചതാണെന്നും ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയല്ലെന്നും ഹർജിയിൽ പറഞ്ഞു. ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിൽ മകൾക്ക് പശ്ചാത്താപമുണ്ട്. നാട്ടിലെത്തിയാൽ വിചാരണ നേരിടാൻ തയ്യാറാണെന്നും ഹർജിക്കാരൻ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3rMXXSk

Comments

Archive

Contact Form

Send