കര്‍ണാടക പ്രവേശനം: വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കും; നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ വേണ്ട
ബംഗളൂരു> കേരളത്തില് നിന്നുള്ളവര്ക്ക് കര്ണാടക ഏര്പ്പെടുത്തിയ ക്വാറന്റൈനില് ചില വിദ്യാര്ഥികള്ക്ക് ഇളവ് നല്കും. മെഡിക്കല്, പാരാമെഡിക്കല്, നഴ്സിങ്, എന്ജിനീയറിങ് വിദ്യാര്ഥികള്ക്കാണ് സംസ്ഥാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്ക്ക് 72 മണിക്കൂറിനുള്ളില് എടുത്ത ആര്ടിപിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് മാത്രം മതി.
എന്നാല് മറ്റു വിദ്യാര്ഥികള്ക്കും ജോലിക്കാര്ക്കും ആര്ടിപിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റിനൊപ്പം ഒരാഴ്ചത്തെ ക്വാറന്റൈന് നിര്ബന്ധമാണ്. കേരളത്തില് കോവിഡ് കേസുകള് ഉയര്ന്ന സാഹചര്യത്തിലാണ് ഇത്തരത്തില് നിയന്ത്രണം കര്ണാടക ഏര്പ്പെടുത്തിയത്.
Credits Kerala || Deshabhimani Online News https://ift.tt/3BsvpRW
Comments