വിദേശ വിമാനക്കമ്പനികൾക്ക്‌ 
കൊച്ചിയിൽനിന്ന്‌ സർവീസ്‌

നെടുമ്പാശേരി> അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് നിബന്ധനകളിൽ സൗദി അറേബ്യ ഇളവുകൾ പ്രഖ്യാപിച്ചതോടെ, കേരളത്തിൽനിന്ന് ആദ്യമായി ഞായറാഴ്ച സൗദിയ എയർലൈൻസ് സർവീസ് തുടങ്ങും. സൗദിയയുടെ വിമാനം ഞായർ പുലർച്ചെ 395 യാത്രക്കാരുമായി കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെടും.

അന്താരാഷ്ട്രതലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന പുരോഗതി സിയാലിൽ പ്രതിഫലിച്ചുതുടങ്ങിയതായി അധികൃതർ പറഞ്ഞു. ഞായർമാത്രം 6069 രാജ്യാന്തര യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകും. ഈ ആഴ്ചമാത്രം സൗദിയ കൊച്ചിയിൽനിന്ന് മൂന്ന് സർവീസ് നടത്തും. സെപ്തംബർ രണ്ടുമുതൽ ഇൻഡിഗോ സൗദി സർവീസ് നടത്തും. കൂടുതൽ സർവീസുകൾ തുടങ്ങാൻ വിവിധ വിമാനക്കമ്പനികളുമായി സിയാൽ ചർച്ച തുടങ്ങിയതായി എംഡി എസ് സുഹാസ് അറിയിച്ചു. ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾക്ക് ശ്രമം തുടങ്ങി.

സൗദി വിമാനത്തിനുപുറമെ 21 രാജ്യാന്തര യാത്രാസർവീസുകൾ ഞായർ കൊച്ചിയിൽനിന്നുണ്ടാകും. അഞ്ചെണ്ണം ദോഹയിലേക്കും നാലുവീതം ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കും ഒന്ന് ലണ്ടനിലേക്കുമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3sXkCff

Comments

Archive

Contact Form

Send