വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നുമുതൽ 
പ്രവേശനം


തിരുവനന്തപുരം
സംസ്ഥാനത്ത് ബീച്ച് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തിങ്കളാഴ്ചമുതൽ തുറക്കും. കർശന കോവിഡ് മാനദണ്ഡം പാലിച്ചാകും പ്രവർത്തനം. ബീച്ചിൽ പോകുന്നവരും മാനദണ്ഡം കർശനമായി പാലിക്കണം. ഒരു ഡോസ് എങ്കിലും വാക്സിനെടുത്തവർക്ക് ഹോട്ടലിലും റിസോർട്ടിലും താമസിക്കാം. ജീവനക്കാർ വാക്സിനെടുത്തവരാകണം. ഇതിന്റെ വിവരവും അനുവദനീയമായവരുടെ എണ്ണവും ഹോട്ടലിലും റിസോർട്ടിലും പ്രദർശിപ്പിക്കണം. കണ്ടെയ്ൻമെന്റ് സോണിലും ഈ മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം.

വിദ്യാർഥികൾക്ക് 
വാക്സിൻ
കോളേജ് വിദ്യാർഥികൾക്ക് വാക്സിൻ നൽകിത്തുടങ്ങി. വിദ്യാർഥികൾ കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം https://covid19.kerala. gov.in/vaccine/ എന്ന സൈറ്റിൽ സ്റ്റുഡന്റ്സ് ഓപ്ഷൻ തെരഞ്ഞെടുത്ത് കോളേജ് തിരിച്ചറിയൽ കാർഡ് അപ്ലോഡ് ചെയ്യണം. അപ്രൂവാകുമ്പോൾ സ്ഥലവും സമയവും അറിയിക്കും. കോവിൻ സൈറ്റിൽനിന്ന് ലഭിക്കുന്ന പന്ത്രണ്ടക്ക റഫറൻസ് ഐഡി രണ്ടാമത്തെ സൈറ്റിലും കൊടുക്കണം. വിദ്യാർഥികൾക്ക് വാക്സിൻ നൽകി കോളേജ് തുറക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ju2yFq

Comments

Archive

Contact Form

Send