ഉടൻ സാമൂഹ്യ പ്രതിരോധശേഷി: മുഖ്യമന്ത്രി
തിരുവനന്തപുരം> വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ സാമൂഹ്യ പ്രതിരോധശേഷി വേഗം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസംഖ്യാനുപാതികമായി കൂടുതൽ പേർക്ക് ഏറ്റവും വേഗം വാക്സിൻ നൽകുന്ന സംസ്ഥാനമാണ് കേരളം. ദിവസം അഞ്ചുലക്ഷം ഡോസ് വരെ നൽകുന്നു.
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതുമുതലുണ്ടായ രോഗവ്യാപനം ഓണക്കാലത്ത് കൂടി. ഇത് മുൻകൂട്ടിക്കണ്ട് ചികിത്സാ സൗകര്യം ശക്തമാക്കിയിട്ടുണ്ട്.
രോഗികൾക്ക് ആനുപാതികമായി മരണവും വർധിച്ചു. മരിക്കുന്നവരിൽ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. മൂന്നാംതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രത വേണം.
Credits Kerala || Deshabhimani Online News https://ift.tt/3Bll5v0
Comments