തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞ് കൊന്നു
തിരുവനന്തപുരം > തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞ് കൊന്നു. തിരുവല്ലം നിരപ്പിൽ സ്വദേശി രാജി(40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. അയൽവാസികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3D46oOs
Comments