ആരാണ് മോദിയുടെ സുഹൃത്ത് : വിജയരാഘവൻ
ആലപ്പുഴ
അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കാൻ സുഹൃത്തുക്കളോട് ആലോചിക്കട്ടെ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് കണ്ണർകാട്ടും വലിയ ചുടുകാട്ടിലും നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടേത് സാമ്രാജ്യത്വ വിധേയത്വമാണ്. ആരാണ് അദ്ദേഹത്തിന്റെ സുഹൃത്ത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പാതസേവ ചെയ്തവരുടെ കൈയിൽ ഭരണം എത്തിയതാണ് ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥ. പൊതുമേഖലയാകെ വിറ്റുതുലയ്ക്കുകയാണ്. പെട്രോൾവില നൂറു കടത്തിയും പാചകവാതക വില ആയിരത്തിലെത്തിച്ചും കേന്ദ്രം കുത്തകകളെ സഹായിക്കുകയാണ്. കോവിഡിൽ സമ്പദ്ഘടന തകർന്നപ്പോഴും കോടീശ്വരൻമാർക്ക് ലാഭമേ ഉള്ളൂ. അതേസമയം, ഏത് പ്രതിസന്ധിയിലും ആത്മവിശ്വാസം നൽകുന്ന ഭരണമാണ് കേരളത്തിലേത്. വർഗസമരത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരമെന്ന് സർക്കാർ ബോധ്യപ്പെടുത്തി.
സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കുകയാണിവിടെ. ദേശീയപ്രസ്ഥാനത്തെ ശരിയായ പാതയിൽ നയിക്കുകയാണ് പി കൃഷ്ണപിള്ള ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2Uxwk3z
Comments