ഭാരത് ബന്ദ് വിജയിപ്പിക്കുക: കർഷകത്തൊഴിലാളി യൂണിയൻ
മൈസൂരു > കർഷക സംഘടനകൾ സെപ്തംബർ 25ന് നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് മുഴുവൻ കർഷകത്തൊഴിലാളികളോടും കർഷകത്തൊഴിലാളി യൂണിയൻ കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം അഭ്യർഥിച്ചു. ഹരിയാനയിൽ കർഷകരെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
രണ്ട് ദിവസമായി മാണ്ട്യയിൽ നടന്ന വർക്കിങ് കമ്മിറ്റി സമാപിച്ചു. ചർച്ചകൾക്ക് കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹനൻമൊള്ളയും കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ടും മറുപടി പറഞ്ഞു.
കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം വി ഗോവിന്ദൻ സംസാരിച്ചു. ഭാവി പ്രവർത്തനം സംബന്ധിച്ച ചർച്ചയിൽ കേരളത്തിൽനിന്ന് വി ശിവദാസൻ എംപി പങ്കെടുത്തു. മാണ്ട്യ ജില്ലാപ്രസിഡന്റ് മധു നന്ദി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/38kb1pA
Comments