എംഎസ്എഫ് നേതാക്കൾ ‘സ്ത്രീവിരുദ്ധ പരാമർശം’ നടത്തിയതായി മൊഴി ; ഹരിത പരാതി
കോഴിക്കോട്
എംഎസ്എഫ് നേതൃത്വത്തിനെതിരെയുള്ള ‘ഹരിത’ പ്രവർത്തകരുടെ പരാതിയിൽ മൊഴിയെടുക്കലും അന്വേഷണവും തുടരുന്നു. നേതൃത്വത്തിനെതിരെ ഇതുവരെ ആറ് ഹരിത പ്രവർത്തകർ മൊഴിനൽകി. അന്വേഷണ ചുമതലയുള്ള ചെമ്മങ്ങാട് ഇൻസ്പെക്ടർ സി അനിതാകുമാരിയാണ് മൊഴി ശേഖരിച്ചത്. നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തി എന്നാണ് പ്രവർത്തകരുടെയെല്ലാം മൊഴി.
ജൂൺ 22ന് കോഴിക്കോട്ട് ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി കെ നവാസ് മോശമായി സംസാരിച്ചുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൾ വഹാബ് ഫോണിൽ അശ്ലീലം പറഞ്ഞുവെന്നുമാണ് വനിതാ കമീഷന് ലഭിച്ച പരാതി. കമീഷൻ പരാതി പൊലീസിന് കൈമാറിയതിനെ തുടർന്നാണ് അന്വേഷണവും തുടങ്ങിയത്.
Credits Kerala || Deshabhimani Online News https://ift.tt/3B5xGlP
Comments