ജനകീയാസൂത്രണം : രജത ജൂബിലിക്ക്‌ 
ഇന്ന്‌ തുടക്കം


തിരുവനന്തപുരം
വികസന രംഗത്ത് ലോകം മാതൃകയാക്കിയ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന് ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് 4.30ന് തിരുവനന്തപുരം ഗോർക്കിഭവനിലെ സി-ഡിറ്റ് സ്റ്റുഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. തദ്ദേശമന്ത്രി എം വി ഗോവിന്ദൻ, സ്പീക്കർ എം ബി രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ജനകീയാസൂത്രണം നടപ്പാക്കിയ കാലത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടി, മന്ത്രിമാർ, മുൻ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ചാകും ആഘോഷം.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും രജത ജൂബിലി ആഘോഷം സംഘടിപ്പിക്കും. പകൽ രണ്ടിന് ആരംഭിക്കും. 1996 മുതലുള്ള അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധപ്രവർത്തകരെയും ഉ ദ്യോഗസ്ഥരെയും ആദരിക്കും. 25 വർഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും ഉണ്ടാകും. ജനകീയാസൂത്രണത്തെക്കുറിച്ചുള്ള പുസ്തക പരമ്പരയിലെ ആദ്യ പുസ്തകം പ്രകാശിപ്പിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3su6fPt

Comments

Archive

Contact Form

Send