വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വീണ്ടും കോണ്‍ഗ്രസ് അതിക്രമം


മാവേലിക്കര> ഭരണിക്കാവ് പഞ്ചായത്തിന്റെ മെഗാ വാക്സിനേഷൻ ക്യാമ്പിൽ വീണ്ടും കോൺഗ്രസ് അതിക്രമം. കറ്റാനം പോപ് പയസ് എച്ച്എസ്എസിൽ തിങ്കളാഴ്ച രണ്ടിന് വാക്സിനേഷൻ അവസാനിക്കാറായപ്പോഴാണ് 12–--ാം വാർഡംഗമായ യൂത്ത് കോൺഗ്രസ് നേതാവ് സൽമാന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നത്.

ഡോ. സ്മിതയുടെ മേശപ്പുറത്തെ രേഖകൾ സൽമാൻ കീറിയെറിഞ്ഞു. ഡ്യൂട്ടിയിലിരുന്ന കുറത്തികാട് പൊലീസ് സ്റ്റേഷനിലെ സിപിഒ സച്ചിൻ എസ് ജോൺ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അസഭ്യം പറഞ്ഞ് വീണ്ടും പ്രശ്നം സൃഷ്ടിക്കാൻ സൽമാൻ ശ്രമിച്ചു.

പിന്നീട് കെഎൽ 31 എൽ 4514 രജിസ്ട്രേഷനിലുള്ള ബുള്ളറ്റിൽ മറ്റൊരാൾക്കൊപ്പം സൽമാൻ രക്ഷപ്പെട്ടു. പോകും വഴി സച്ചിന് നേരേ ‘നിന്നെ പണിയുമെടാ' എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സച്ചിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു. ജൂലൈ 30 ന് മൂന്നാംകുറ്റി ദീപം ഓഡിറ്റോറിയത്തിൽ നടന്ന മെഗാ വാക്സിനേഷൻ ക്യാമ്പിലും സമാന രീതിയിൽ സൽമാനും കൂട്ടരും അതിക്രമം നടത്തിയിരുന്നു.

വാക്സിനേഷൻ പ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്താനുള്ള കോൺഗ്രസിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ദീപയും വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യുവും പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും പ്രസ്താവനയിൽ അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2WBd06n

Comments

Archive

Contact Form

Send