ജാതി സെൻസസ് : ബിഹാര്‍ സംഘം ഇന്ന് മോദിയെ കാണും
ന്യൂഡൽഹി
സെൻസസിൽ ജാതി തിരിച്ചുള്ള കണക്ക് കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിഹാറിൽനിന്നുള്ള പതിനൊന്ന് രാഷ്ട്രീയ പാർടി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സംഘത്തിലുണ്ട്. ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രിയെ കാണണമെന്ന ആവശ്യം ആർജെഡിയും ഇടതുപക്ഷപാർടികളും ഉൾപ്പെട്ട മഹാസഖ്യം നേരത്തെ മുന്നോട്ടുവച്ചിരുന്നു. ബിജെപി പ്രതിനിധിയും സംഘത്തിലുണ്ട്. അടുത്ത സെൻസസിലും ദളിത്, ആദിവാസി വിഭാഗങ്ങളുടെ കണക്കെടുപ്പ് മാത്രമാകും ഉണ്ടാവുകയെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. കഴിഞ്ഞ സെൻസസുകളിലും ദളിത്, ആദിവാസി ജനവിഭാഗങ്ങളുടെ എണ്ണം മാത്രമാണ് ശേഖരിച്ചിരുന്നത്. ഒബിസി വിഭാഗങ്ങളുടെ എണ്ണം കൂടി രേഖപ്പെടുത്തണമെന്ന ആവശ്യം പല രാഷ്ട്രീയ പാർടികളും മുന്നോട്ടുവച്ചിരുന്നു. ബിഹാർ നിയമസഭ രണ്ടുവട്ടം ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കി. ജാതി തിരിച്ചുള്ള സെൻസസ് ഒരിക്കലെങ്കിലും നടത്തണമെന്നും അത് രാജ്യത്തിനാകെ ഗുണമാണെന്ന് നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3kejjVw
Comments