ലോറികൾ കൂട്ടിയിരിച്ച്‌ ഒരു മരണം; മൂന്ന്‌ പേർക്ക്‌ പരിക്ക്‌


താനൂർ> കെ പുരത്ത് ലോറികൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകൻ അസ്ഹറാ(26)ണ് മരിച്ചത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന അമിത വേഗതയിൽ എത്തിയ ലോറിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയും കുട്ടിയിടിച്ചാണ് അപകടം. ഇരു ലോറികളുടെയും ക്യാബിൻ പൂർണമായും തകർന്നു . ക്യാബിൻ ഉള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെയും സഹ പ്രവർത്തകരെയും ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

താനൂർ ഫയർഫോഴ്സിൻ്റെ ഒരു യുണിറ്റും പൊലീസും എത്തിയാണ് ഗതാഗത തടസ്സം നീക്കം ചെയ്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VbDafE

Comments

Archive

Contact Form

Send