കരുതലോടെ ഓണം ആഘോഷിച്ച് കേരളം
തിരുവനന്തപുരം
മഹാമാരിക്കാലത്ത് കരുതലോടെ ഓണം ആഘോഷിച്ച് കേരളം. കൂട്ടംചേർന്നുള്ള ആഘോഷങ്ങൾ ഉണ്ടായില്ല. വീടുകളിൽത്തന്നെയായിരുന്നു ആഘോഷങ്ങൾ. ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചും സൂം മീറ്റിൽ ഒന്നിച്ച് സദ്യയുണ്ടും ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷം വ്യത്യസ്തമാക്കി.
പൂക്കളമത്സരവും ഓൺലൈനായിരുന്നു. സ്കൂളുകൾ, ക്ലബ്ബുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം ഓൺലെെൻ പരിപാടികളുണ്ടായി. നിയന്ത്രണത്തിൽ ഇളവുകൾ ഉണ്ടായിരുന്നെങ്കിലും തിരുവോണത്തിന് നിരത്തുകളെല്ലാം ഒഴിഞ്ഞുകിടന്നു. വീടുകളിലെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചും ആശംസ നേർന്നും മന്ത്രിമാരും ആഘോഷത്തിൽ പങ്കാളികളായി. വിനോദസഞ്ചാര വകുപ്പ് വെർച്വൽ ഓണാഘോഷം സംഘടിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3B4hP76
Comments