നെഹ്റുവിനെ ഒഴിവാക്കൽ: വിശദീകരണവുമായി ഐസിഎച്ച്ആർ
ന്യൂഡൽഹി > വെബ്സൈറ്റിലെ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങളിൽനിന്ന് ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ).
ഇത് പരിപാടിയുടെ ആദ്യഘട്ട പോസ്റ്റർ മാത്രമാണെന്നും അടുത്ത പോസ്റ്ററിൽ നെഹ്റുവിനെയും ഉൾപ്പെടുത്തുമെന്നും ഐസിഎച്ച്ആറിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം’ എന്ന പേരിൽ ഐസിഎച്ച്ആർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷ പോസ്റ്ററിൽനിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്. എന്നാൽ, ബ്രിട്ടീഷുകാരോട് പലവട്ടം മാപ്പപേക്ഷിച്ച വി ഡി സവർക്കറുടെ ചിത്രം ആമുഖപേജില് ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിവധ ഗൂഢാലോചനക്കേസിൽ പ്രതിയുമായിരുന്നു സവർക്കർ.
Credits National || Deshabhimani Online News https://ift.tt/3jqJedc
Comments