നഗരസഭാധ്യക്ഷയുടെ വാദം പൊളിഞ്ഞു: പണക്കിഴി വിതരണത്തിന് തെളിവായി ശബ്ദവും ചിത്രവും
തൃക്കാക്കര
പണക്കിഴി നൽകിയതിനു തെളിവില്ലെന്നു വാദിച്ച് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെളിവുകളായി വീഡിയോയും ശബ്ദരേഖയും പുറത്ത്. കോൺഗ്രസ് പ്രതിനിധിയായ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ റാഷിദ് ഉള്ളംപിള്ളി മറ്റൊരു കൗൺസിലറുമായി പണക്കിഴിയുടെ കാര്യം സംസാരിക്കുന്നതിന്റെ ശബ്ദരേഖയും കൗൺസിലർമാർ പണമടങ്ങിയ കവർ തിരികെ നഗരസഭാധ്യക്ഷയ്ക്ക് കൈമാറുന്നതിന്റെ ദൃശ്യവുമാണ് ശനിയാഴ്ച പുറത്തായത്.
കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിലെ വിവാദ സംഭവത്തിനെതിരെ ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാരും രംഗത്തുവന്നതോടെയാണ് തെളിവുകൾ പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് അജിത തങ്കപ്പൻ കൗൺസിലർമാർക്ക് 10,000 രൂപവീതം നൽകിയത്. കവർ തുറന്നുനോക്കിയപ്പോൾ പണമാണെന്ന് മനസ്സിലായ എൽഡിഎഫ് കൗൺസിലർമാർ തുക തിരിച്ചേൽപ്പിച്ചു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ വിജിലൻസിന് പരാതിയും നൽകി. തുടർന്ന് ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാരും പണം തിരികെ നൽകി.
അന്വേഷണം വേണമെന്ന് കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് ആവശ്യപ്പെട്ടു.
ഇടപെടില്ലെന്ന് കെപിസിസി;
അന്വേഷിക്കുമെന്ന്
ഡിസിസി
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ കോൺഗ്രസ് കൗൺസിലർമാർക്കുപിന്നാലെ പാർടി നേതൃത്വവും രണ്ടുതട്ടിൽ. വിവാദം നഗരസഭതന്നെ കൈകാര്യം ചെയ്യുമെന്നും പാർടി ഇടപെടില്ലെന്നും കെപിസിസി വൈസ്പ്രസിഡന്റ് പി ടി തോമസ് പറയുമ്പോൾ പാർടി അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3sBF05O
Comments