പുന: സംഘടന: എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട് > എല്ലാവരേയും തൃപ്തിപ്പെടുത്തി പുന: സംഘടന പ്രായോഗികമല്ലെന്ന് കെ പി സി സി പ്രചാരണ സമിതി ചെയര്മാന് കെ മുരളീധരന് എംപി.എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടുണ്ട്. രണ്ട് മുതിര്ന്ന നേതാക്കളോട് ചര്ച്ച നടത്താത്തതിന് വിമര്ശനമുണ്ടായി. അവരോടും ചര്ച്ച നടത്തിയിട്ടുണ്ട്.

കെപിസിസി പുന:സംഘടനാ പട്ടിക ഉടന് പുറത്തുവരും. തെരഞ്ഞെടുപ്പില് ഉപകാരമില്ലാത്തവര് പാര്ടിയില് വേണ്ട. യുഡിഎഫ് സ്ഥാനാര്ഥികളെ തോല്പിക്കാന് ശ്രമിച്ചവരും പാര്ടിയില് വേണ്ട--മുരളീധരന് വാര്ത്താലേഖകരോട് പറഞ്ഞു.

നിയമസഭയില് പങ്കെടുക്കാതെ ബിസിനിസുമായി പോകുന്ന പി വി അന്വര് എംഎല്എയുടെ പ്രതികരണം മോശമാണ്. മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.





Credits Kerala || Deshabhimani ​Online ​News https://ift.tt/3za9DBJ

Comments

Archive

Contact Form

Send