കർഷകത്തൊഴിലാളി യൂണിയൻ കേന്ദ്ര വർക്കിങ്‌ കമ്മിറ്റി തുടങ്ങി

മൈസൂരു> കർഷകത്തൊഴിലാളി യൂണിയൻ കേന്ദ്രവർക്കിങ് കമ്മിറ്റി യോഗം മാണ്ഡ്യയിൽ ആരംഭിച്ചു. സുനിത് ചോപ്ര പതാക ഉയർത്തി. കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹനൻമൊള്ള ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എം വി ഗോവിന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി വെങ്കിട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കേരളത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ സംസാരിച്ചു. വി ശിവദാസൻ എംപി, ആനാവൂർ നാഗപ്പൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച സമാപിക്കും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആസ്പദമാക്കിയുള്ള സെമിനാർ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കർണാടക സംസ്ഥാന പ്രസിഡന്റ് നിത്യാനന്ദ സ്വാമി അധ്യക്ഷനായി. ഹനൻമൊള്ള, ബി വെങ്കിട്ട്, പ്രൊഫ. ബി ജയപ്രകാശ് ഗൗഡ, ജി എൻ നാഗ്രാജ് എന്നിവർ സംസാരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2WwPO98

Comments

Archive

Contact Form

Send