എണ്ണവില താഴോട്ട്; നയാപൈസ കുറയ്‌ക്കാതെ കേന്ദ്രം
കൊച്ചി> അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞിട്ടും പെട്രോളിന് നയാപൈസ കുറയ്ക്കാതെ മോദി സർക്കാർ ജനങ്ങളെ പിഴിയുന്നു. 21 ദിവസത്തിനുള്ളിൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 10.04 ഡോളറാണ് (746.80 രൂപ) കുറഞ്ഞത്. ഏഴു ദിവസമായി വില തുടർച്ചയായി കുറയുകയാണ്.
പെട്രോൾവില വർധിപ്പിച്ച കേന്ദ്രം 34 ദിവസമായി ഒരു പൈസപോലും കുറച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മെയ് നാലുമുതൽ ജൂലൈ 17 വരെയുള്ള 75 ദിവസത്തിനുള്ളിൽ 41 തവണയാണ് പെട്രോൾവില കൂട്ടിയത്. എണ്ണയ്ക്ക് 76 ഡോളറിലധികം വിലയുണ്ടായിരുന്നപ്പോൾ കൊടുത്ത അതേ വിലതന്നെ ഇപ്പോഴും കൊടുക്കേണ്ടിവരുന്നു.
തിരുവനന്തപുരത്ത് 103. 82 രൂപയും കൊച്ചിയിൽ 101.94, കോഴിക്കോട് 102.25 രൂപയുമാണ് ഒരു ലിറ്റർ പെട്രോളിന് ഈടാക്കുന്നത്. രാജ്യവ്യാപക പ്രതിഷേധം ഉയർന്നപ്പോൾ കണ്ണിൽ പൊടിയിടാൻ കഴിഞ്ഞ രണ്ട് ദിവസം ഡീസലിന് 20 പൈസവീതമാണ് 34 ദിവസത്തിനുള്ളിൽ ആകെ കുറച്ചത്. അതേസമയം, അഞ്ച് ദിവസത്തിനുള്ളില് എണ്ണവില 4.3 ഡോളര് കുറഞ്ഞു. ജൂലൈ 12ന് ഡീസലിന് 17 പൈസ കുറച്ചെങ്കിലും തൊട്ടടുത്ത ദിവസം എണ്ണവില 1.29 ഡോളർ കുറഞ്ഞിട്ടും 17 പൈസ വീണ്ടും കൂട്ടി. കഴിഞ്ഞമാസം ഡീസലിന് അഞ്ചുതവണയായി 91 പൈസയാണ് കൂട്ടിയത്. ജൂലൈ അഞ്ചിന് എണ്ണവില 77.16 ഡോളറായിരുന്നു. അന്ന് എല്ലാ ജില്ലകളിലും പെട്രോൾ വില 100 കടന്നു. ജൂലൈ 17ന് 73.59
.jpg)
ഡോളറിലെത്തി. അന്ന് പെട്രോളിന് 35 പൈസ കൂട്ടി 103.82 രൂപയാക്കി. 10 ദിവസത്തിനുള്ളിൽ എണ്ണവില 3.57 ഡോളർ (265.8 രൂപ) കുറഞ്ഞെങ്കിലും പെട്രോൾ വില 1.98 രൂപ കൂട്ടി കേന്ദ്രസർക്കാർ.
എണ്ണവില 66 ഡോളറിൽ എത്തിയിട്ടും വില കുറയ്ക്കാതെ ജനങ്ങളെ പിഴിയാൻ എണ്ണക്കമ്പനികൾക്ക് കൂട്ടുനിൽക്കുകയാണ് ബിജെപി സർക്കാർ.
Credits Kerala || Deshabhimani Online News https://ift.tt/3ATti9e
Comments