‘വിദ്യാകിരണം’ സംഭാവനയ്‌ക്ക് ആദായ നികുതിയില്ല ; സ്‌കൂളുകളിലെ ലാപ്‌ടോപ്പുകൾ വിദ്യാർഥികൾക്ക് കൈമാറും
തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ‘വിദ്യാകിരണം’ പദ്ധതിക്ക് മാർഗനിർദേശങ്ങളായി. സ്കൂളുകളിലെ ലാപ്ടോപ്പുകൾ പഠനോപകരണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് കൈമാറും. സുരക്ഷിതമായി തിരിച്ചേൽപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്.
കലക്ടർമാരുടെ നേതൃത്വത്തിലുള്ള ഉപകരണ ലഭ്യതാപ്രവർത്തനങ്ങൾ വിദ്യാകിരണം പോർട്ടലിന്റെ ഭാഗമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഉപഘടകമായി പ്രത്യേക അക്കൗണ്ടിൽ തുക ശേഖരിക്കും. ഇതിന് ആദായനികുതി ഒഴിവാക്കി. തുക മുഴുവനും പഠനോപകരണങ്ങൾ ലഭ്യമാക്കാനായിരിക്കും.
കമ്പനികളുടെ പൊതുനന്മാ ഫണ്ട് സ്വീകരിക്കാൻ പ്രത്യേക സൗകര്യം പോർട്ടലിൽ ഉണ്ട്. ഇത്തരം സഹായങ്ങൾ കൈറ്റിന്റെ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കും. വിദ്യാകിരണം പോർട്ടലിന്റെ വികസനവും പരിപാലനവും സി ഡിറ്റിന്റെ ചുമതലയിലായിരിക്കും. ആവശ്യമായ വിവരങ്ങൾ പോർട്ടലിലേക്ക് നൽകേണ്ടത് കൈറ്റ് ആയിരിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3AyTMwz
Comments