കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ മരുമകന്
തിരുവനന്തപുരം> ഡിസിസി അധ്യക്ഷന്മാരെന്ന നിലയില്‍ പുറത്തുവന്ന കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ മരുമകന്. കെ എസ് ബ്രിഗേഡെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. സുധാകരന് പിന്നീട് ഇത് അടിസ്ഥാനരഹിതമെന്നു പറഞ്ഞുനിഷേധിക്കുകയായിരുന്നു.
പട്ടിക ഇങ്ങനെ: തിരുവനന്തപുരം - ജി.എസ്.ബാബു , ആലപ്പുഴ - ബാബുപ്രസാദ്, - കോട്ടയം - നാട്ടകം, സുരേഷ്,ഇടുക്കി - സിപി മാതൂ ,വയനാട് - കെ.കെ എബ്രഹാം കാസര്‍കോട് - ഖാദര്‍ മങ്ങാട്,തൃശൂര്‍ - ജോസ് വെള്ളൂര്‍, പത്തനംതിട്ട -സത്രീഷ് കൊച്ചുപറമ്പില്‍ ,മലപ്പുറം - വി.എസ്. ജോയ്, കോഴിക്കോട് പ്രവീണ്‍ കുമാര്‍ എറണാകുളം - മുഹമ്മദ് ഷിയാസ്, കണ്ണര് - മാര്ട്ടിന് ജോര്‍ജ് .പാലക്കാട് - തങ്കപ്പന് , കൊല്ലം തീ രുമാനമായില്ല
അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക ഐഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരില്ലെന്നും സുധാകരന് ന്യായീകരിച്ചു
Credits Kerala || Deshabhimani Online News https://ift.tt/3sDZV8j
Comments