രണ്ടാം തരംഗം കഴിഞ്ഞില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കഴിഞ്ഞിട്ടില്ലെന്നും ഉത്സവങ്ങൾക്കുശേഷം രോഗവ്യാപനം തീവ്രമാകുന്ന സ്ഥിതിയാണെന്നും ആരോഗ്യമന്ത്രാലയം. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ ഉത്സവങ്ങൾ ഉത്തരവാദിത്തത്തോടെ ആഘോഷിക്കണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും എല്ലാ സുരക്ഷാമാർഗവും പിന്തുടരണം. രോഗനില വഷളാകാനുള്ള സാധ്യത കുറയ്ക്കുകമാത്രമാണ് വാക്സിൻ ചെയ്യുന്നത്. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3sRHsVN
Comments