യൂട്യൂബ്‌ ഫിഷിങ്‌ ചാനലിന്റെ മറവിൽ കഞ്ചാവ്‌ കച്ചവടം; തൃശ്ശൂരിൽ യുവാവ്‌ പിടിയിൽ

തൃശ്ശൂർ > യൂ ട്യൂബ് ചാനൽമറയാക്കി കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയിൽ. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ് (സാമ്പാർ സനൂപ്) (32) ആണ് എക്സൈസ് പിടിയിലായത്. ഒന്നര കിലോ കഞ്ചാവും ഇയാളിൽനിന്ന് പിടികൂടി.

യൂട്യൂബിൽ മീൻപിടിത്ത വീഡിയോകൾ ചെയ്യുന്ന ചാനലാണ് ഇയാളുടേത്. സബ്സ്ക്രൈബേഴ്സ് ആയിവരുന്ന ചെറുപ്പക്കാരെയും വിദ്യാർഥികളെയും മീൻപിടിത്തം പഠിപ്പിക്കാൻ എന്ന പേരിൽ വിളിച്ചുവരുത്തി കഞ്ചാവ് വിൽക്കുകയാണ് രീതി. ആദ്യം സൗജന്യമായും പിന്നീട് സ്ഥിരം ആവശ്യക്കാരാക്കി മാറ്റുകയുമാണ് ഇയാൾ ചെയ്യുന്നത്.

പരിശീലനത്തിനായി 10 ഓളം ചൂണ്ടകൾ ഇയാൾ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായി ഉണ്ടാക്കിയ ഫിഷിങ് കിറ്റും ഉപയോഗിച്ചാണ് യൂട്യൂബിലൂടെ ആളുകളെ ആകർഷിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2W02cy3

Comments

Archive

Contact Form

Send