പൊതുമരാമത്ത് പ്രവൃത്തിനിരക്കിൽ 10% വർധന
തിരുവനന്തപുരം
തദ്ദേശസ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ 10 ശതമാനം വർധന അനുവദിച്ചു. പല തദ്ദേശ സ്ഥാപനങ്ങളിലും നിരക്ക് കുറവാണെന്ന കാരണം പറഞ്ഞ് ജോലികൾ ഏറ്റെടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് വർധന.
തദ്ദേശ പ്രതിനിധികളും കോൺട്രാക്ടർമാരുടെ സംഘടനകളും വർധന ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ തോതിൽ അധിക ബാധ്യതയില്ലാത്ത രീതിയിലാണ് വർധന.
Credits Kerala || Deshabhimani Online News https://ift.tt/3EtbcO9
Comments