100 ദിന കർമ പരിപാടി ; 92 സ്‌കൂൾ കെട്ടിടം ഇന്ന് , ഉദ്‌ഘാടന ചടങ്ങ് 250 സ്‌കൂളിൽനാടിന്
തിരുവനന്തപുരം
സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ 92 സ്കൂൾ കെട്ടിടം, 48 ഹയർസെക്കൻഡറി ലാബ്, മൂന്ന് ഹയർസെക്കൻഡറി ലൈബ്രറി എന്നിവ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ഒപ്പം 107 പുതിയ കെട്ടിടത്തിന് കല്ലിടും. 362 കോടിയുടെ പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ പകൽ 3.30ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും. 250 കേന്ദ്രത്തിലാണ് ഉദ്ഘാടന ചടങ്ങ്.
മുഖ്യമന്ത്രിയുൾപ്പെടെ 18 മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എംഎൽഎമാരും അതത് ഇടങ്ങളിൽ ഉദ്ഘാടനത്തിന്റെ ഭാഗമാകും.
Credits Kerala || Deshabhimani Online News https://ift.tt/2YJQc5c
Comments