എൽഡിസി: അർഹതാ പട്ടികയിൽ 2.31 ലക്ഷം പേർ

തിരുവനന്തപുരം > പത്താംതലം പ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട എൽഡി ക്ലർക്ക് തസ്തികയുടെ അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു. 2,31,447 പേരാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ളത് എറണാകുളത്താണ്–- 24,079 പേർ. കുറവ് വയനാട്–- 7499 പേർ. ഓരോ ജില്ലയ്ക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചിരുന്നു. സെക്രട്ടറിയറ്റ്/ പിഎസ്സി ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലാസ്റ്റ് ഗ്രേഡ് സർവന്റ്, അസിസ്റ്റന്റ് സെയിൽസ്മാൻ, വിഇഒ തുടങ്ങി മറ്റു തസ്തികകളുടെ അർഹതാ പട്ടിക തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. ചില പരീക്ഷകൾ നാലുഘട്ടമായി നടന്നതിനാൽ എ, ബി, സി, ഡി എന്നിങ്ങനെ കോഡ് നൽകിയാണ് രജിസ്റ്റർ നമ്പർ പ്രസിദ്ധീകരിച്ചത്. കോവിഡ് ബാധിച്ച് അഞ്ചാം ഘട്ടമായി എഴുതിയവർ അവരുടെ യഥാർഥ പരീക്ഷാ തീയതിക്ക് അനുസരിച്ച് കോഡ് ഉറപ്പുവരുത്തണം. അന്തിമ പരീക്ഷാ തീയതിയും വിശദമായ സിലബസും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tZctYn

Comments

Archive

Contact Form

Send