ത്രിപുര: 25ന് ധനസമാഹരണം
തിരുവനന്തപുരം
ബിജെപിയുടെ ഫാസിസ്റ്റ് ആക്രമണം നേരിടുന്ന ത്രിപുരയിലെ സിപിഐ എം പ്രവർത്തകരെ സഹായിക്കുന്നതിന് 25ന് ധനശേഖരണം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുളള എ വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 35,000 കേന്ദ്രത്തിൽ നടക്കുന്ന ധനശേഖരണത്തിൽ എല്ലാ പാർടിഅംഗങ്ങളും സംഭാവന നൽകും. ഹുണ്ടിക വഴിയും ധനം സമാഹരിക്കും
സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും ഓഫീസുകൾക്കും വസ്തുവകകൾക്കും നേരെ കൊടിയ ആക്രമണമാണ് ബിജെപി നടത്തുന്നത്. പ്രതിപക്ഷ നേതാവ് മണിക് സർക്കാർ അടക്കം നേതാക്കളും പ്രവർത്തകരും ആക്രമണത്തിനിരയായി.
Credits Kerala || Deshabhimani Online News https://ift.tt/3CnKKnb
Comments