പനിനഞ്ചുകാരിക്ക് ക്രൂരപീഡനം: 26 പേര്‍ പിടിയില്‍
താനെ
പതിനഞ്ചുകാരി എട്ടുമാസത്തിനിടെ നിരവധിതവണ കൂട്ടബലാത്സംഗത്തിനിരയായി. സംഘത്തില് മുപ്പതിലധികം പേര്. പ്രായപൂര്ത്തിയാകാത്ത രണ്ട് പേരടക്കം 26 പേര് പിടിയില്. 33 പ്രതികളെ പെണ്കുട്ടി തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
ജനുവരിയില് കുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്ത് ദൃശ്യം ചിത്രീകരിച്ചു. പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി ഇയാളും സുഹൃത്തുക്കളും പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്കുട്ടി ഒടുവില് പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.
Credits National || Deshabhimani Online News https://ift.tt/3ABHgwX
Comments