സേനാകോപ്‌റ്റർ ഇടിച്ചിറക്കി; 2 പൈലറ്റുമാർ മരിച്ചു
ജമ്മു
പരിശീലന പറക്കലിനിടെ ജമ്മു കശ്മീരിൽ കരസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയതിനെ തുടർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ഉദ്ദംപൂർ ജില്ലയിലെ ശിവ്ഘർധർ വനത്തിൽമേഖലയിൽ ചൊവ്വ രാവിലെ 10.30ഓടെ ആയിരുന്നു അപകടം.
ഉത്തർപ്രദേശുകാരൻ മേജർ രോഹിത് കുമാർ, ഹരിയാനക്കാരൻ മേജർ അനൂജ് രജ്പുത് എന്നിവരാണ് മരിച്ചത്. പട്നിടോപ്പിലെ പരിശീലനത്തിനിടെ മൂടൽമഞ്ഞ് കാരണം കോപ്റ്റർ അപകടത്തിൽപ്പെടുകയായിരുന്നെന്ന് അധികൃതർ അറിയി ച്ചു.
Credits National || Deshabhimani Online News https://ift.tt/3kqMmGy
Comments