എംഡിഎംഎ കേസ്: ധനസഹായം നൽകിയ 2 പേർ അറസ്‌റ്റിൽ
കൊച്ചി
കാക്കനാട് എംഡിഎംഎ കേസിൽ പ്രതികളെ സാമ്പത്തികമായി സഹായിച്ച രണ്ടുപേർകൂടി പിടിയിലായി. മലപ്പുറം മൊറയൂർ പള്ളിമുക്ക് അംജദ ഹൗസിൽ അർഷക്ക് അബ്ദുൾകരീം നൂറാൻ (29), കാസർകോട് മധുർ ഹിദായത്ത് നഗർ പരപ്പാടി മുഹമ്മദ് ഷെരീഫ് (30) എന്നിവരെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇരുവരും പ്രധാന പ്രതികൾക്ക് ലക്ഷങ്ങൾ കൈമാറിയതായി തെളിവ് ലഭിച്ചു. കൊച്ചിയിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ്.
പ്രതികളിൽനിന്ന് മാൻകൊമ്പ് പിടികൂടിയ കേസിലെ അന്വേഷണം കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചിന് കൈമാറും. മാൻകൊമ്പ് വയനാട് വനത്തോടുചേർന്നുള്ള റിസോർട്ടിൽനിന്ന് ലഭിച്ചതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിനുശേഷമാണ് തീരുമാനം. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഫവാസുമായാണ് ബുധനാഴ്ച കോടനാടുനിന്നുള്ള സംഘം തെളിവെടുപ്പ് നടത്തിയത്.
മാൻകൊമ്പ് ലഭിച്ച സ്ഥലം സ്ഥിരീകരിച്ചതോടെ ഇവിടേക്ക് കേസ് കൈമാറാൻ തീരുമാനിച്ചുവെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു. പ്രതികളുടെ അപ്പാർട്ട്മെന്റിൽനിന്നാണ് മാൻകൊമ്പ് കണ്ടെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/2ZMRb5r
Comments