സംസ്ഥാനത്ത് ഇന്നലെമാത്രം 6.44 ലക്ഷം ഡോസ്‌ വാക്‌സിനേഷന്‍


തിരുവനന്തപുരം
സംസ്ഥാനത്ത് വെള്ളിയാഴ്ച 6,44,030 പേർക്ക് വാക്സിൻ നൽകി. 1555 സർക്കാർ കേന്ദ്രവും 384 സ്വകാര്യകേന്ദ്രവുമുൾപ്പെടെ 1939 വാക്സിൻ വിതരണ കേന്ദ്രംപ്രവർത്തിച്ചു. ജൂലൈ 30 (5,15,244), ആഗസ്ത് 13 (5,60,515), ആഗസ്ത് 14 (5,28,321), സെപ്തംബർ ഏഴ് (7,78,626) തീയതികളിലും അഞ്ച് ലക്ഷത്തിന് മുകളിൽ വാക്സിൻ വിതരണംചെയ്തിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഒന്നും രണ്ടും ഉൾപ്പെടെ 3,14,17,773 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ആകെ വിതരണംചെയ്തത്. 2,26,24,309 പേർക്ക് ഒന്നാം ഡോസും 87,93,464 പേർക്ക് രണ്ടാം ഡോസും നൽകി. 18ന് മുകളിൽ പ്രായമുള്ളവരിൽ 78.83 ശതമാനത്തിന് ഒരു ഡോസും 30.64 ശതമാനത്തിന് രണ്ട് ഡോസും നൽകി. ആകെ ജനസംഖ്യയുടെ 63.91 ശതമാനത്തിന് ആദ്യ ഡോസും 24.84 ശതമാനത്തിന് രണ്ടാം ഡോസും നൽകി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nqEN4D

Comments

Archive

Contact Form

Send