സംസ്ഥാനത്തെ ടിപിആറിൽ 8 ശതമാനത്തിന്റെ കുറവ്‌


തിരുവനന്തപുരം
കഴിഞ്ഞ ആഴ്ചയുമായി താരതമ്യംചെയ്യുമ്പോൾ സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്കിൽ എട്ട് ശതമാനം കുറവ്. രണ്ടാഴ്ചയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 37,500ന്റെ കുറവാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളുടെ വളർച്ചാനിരക്കിൽ 8.7 ശതമാനം കുറഞ്ഞു. ഏഴുമുതൽ 13 വരെ ശരാശരി 2,30,476 പേർ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ട് ശതമാനത്തിനുമാത്രമാണ് ഓക്സിജൻ കിടക്ക ആവശ്യമായി വന്നത്. ഐസിയു വേണ്ടിവന്നതാകട്ടെ ഒരു ശതമാനത്തിനും. വാക്സിനെടുക്കാത്തവർ രോഗലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3CbeRy1

Comments

Archive

Contact Form

Send