96 ശതമാനംപേരും ഓണക്കിറ്റ് വാങ്ങി
തിരുവനന്തപുരം
തൊണ്ണൂറ്റാറ് ശതമാനം കാർഡ് ഉടമകളും ഓണക്കിറ്റ് കൈപ്പറ്റിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. അവസാനദിനമായ വെള്ളിവരെ 87,02,931 കിറ്റ് വിതരണം ചെയ്തു. സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമസ്ഥാപനങ്ങളിലേക്ക് 10,996 കിറ്റ് നൽകി. എഎവൈ വിഭാഗത്തിൽ 98.25 ശതമാനം, പിഎച്ച്എച്ച് 98.52, എൻപിഎസ് 96.27, എൻപിഎൻഎസ് 91.93 റേഷൻ കാർഡുടമകളും കിറ്റ് കൈപ്പറ്റി. കിറ്റ് വിതരണം വൻവിജയമാക്കിയ റേഷൻ വ്യാപാരികൾ, സപ്ലൈകോ ജീവനക്കാർ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3zEHPFL
Comments