ഭിന്നശേഷിക്കാർക്ക് വാക്‌സിൻ: കേന്ദ്രത്തിന് നോട്ടീസ് -
ന്യൂഡൽഹി
ഭിന്നശേഷി വിഭാഗക്കാർക്ക് കോവിഡ് വാക്സിൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. 2016ലെ ഭിന്നശേഷി വിഭാഗക്കാരുടെ അവകാശം സംരക്ഷിക്കാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജിയെന്നും സർക്കാർ പ്രതികരിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബാലാവകാശ സംരക്ഷണ കമീഷൻ നൽകിയ ഹർജിയിലും നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു.
Credits National || Deshabhimani Online News https://ift.tt/3EvptKh
Comments