മംഗളൂരു വിമാനത്താവളം: അദാനിയുടെ പേര്‌ വിവാദമായപ്പോൾ നീക്കി

മംഗളൂരു> മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരിൽ അദാനി ഗ്രൂപ്പ് എന്ന് ഉൾപ്പെടുത്തിയത് വിവാദമായതോടെ നീക്കി. ബോർഡിൽ അദാനി എയർപോർട്ട് എന്നെഴുതിയത് അനധികൃതമാണെന്ന് വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. പിന്നാലെ സാമൂഹ്യ പ്രവർത്തകർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ് തുടങ്ങിയവയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. എയർപോർട്ട് അതോറിറ്റി നൽകിയ മറുപടിയിൽ അദാനി ഗ്രൂപ്പിന്റെ പേര് വച്ചത് നിയമവിരുദ്ധമാണെന്ന് സമ്മതിച്ചു. അവർക്ക് നോട്ടീസ് നൽകിയെന്നും അറിയിച്ചു.

പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്ച രാത്രി ബോർഡിൽനിന്ന് അദാനി ഗ്രൂപ്പ് എന്നത് ഒഴിവാക്കി.
വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതും ബോർഡിൽ പേര് ചേർത്തതും എതിർത്ത് സിപിഐ എം, കോൺഗ്രസ് തുടങ്ങിയ വിവിധ പാർടികൾ സമരത്തിലായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/38WYWH4

Comments

Archive

Contact Form

Send