പ്രകൃതിക്ഷോഭം: ദുരിതബാധിതരോട് ഐക്യപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം
ലോകത്തിന്റെ വിവിധ കോണിൽ പ്രകൃതിക്ഷോഭത്തിൽ പ്രയാസം അനുഭവിക്കുന്നവരോട് കേരളം ഐക്യപ്പെടുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമേരിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യകളിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അതിതീവ്ര മഴയിലും പ്രളയത്തിലും നിരവധിയാളുകൾ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തർപ്രദേശിലും നിരവധി പ്രദേശം പ്രളയബാധിതമാണ്. പ്രകൃതി ദുരന്തങ്ങളുടെ പ്രയാസങ്ങൾ അനുഭവിച്ചറിഞ്ഞ ജനതയാണ് കേരളം.

മലയാളികൾ പ്രാദേശിക സർക്കാരുകളുടെ രക്ഷാപ്രവർത്തന–-പുനരധിവാസ പ്രവർത്തനത്തോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jKvuKM

Comments

Archive

Contact Form

Send