ആരോഗ്യപ്രവർത്തകർക്ക് ആക്രമണം ; കർശന നടപടിക്ക് പൊലീസ് മേധാവിയുടെ ഉത്തരവ്
തിരുവനന്തപുരം
ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ്. ആശുപത്രിയോ ജീവനക്കാരോ പൊതുജനങ്ങളോ നൽകുന്ന പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉടൻ നടപടിയെടുക്കണം. കേസുകളിൽ കാര്യക്ഷമവും കൃത്യതയാർന്നതുമായ അന്വേഷണം നടക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണം. കാലതാമസം വരുത്തരുത്. സോൺ ഐജിമാർ, റെയ്ഞ്ച് ഡിഐജിമാർ എന്നിവർ ജില്ലാ പൊലീസ് മേധാവിമാരുടെ പ്രവർത്തനം വിലയിരുത്തുകയും നിർദേശം നൽകുകയും വേണം.
ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനം ശക്തമാക്കാനും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷയൊരുക്കാനും കമീഷണർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Credits Kerala || Deshabhimani Online News https://ift.tt/3zuebC8
Comments