ഹരിതകർമസേന കൂടുതൽ ശക്തിപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദൻ


തിരുവനന്തപുരം
ഹരിതകർമസേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ. ‘സ്വാതന്ത്ര്യത്തി​ന്റെ അമ-ൃതമഹോത്സവം' സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മാലിന്യസംസ്കരണ മേഖലയിലെ തുടർ പ്രവർത്തനങ്ങളെപ്പറ്റി തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മന്ത്രി സംസാരിച്ചു. ശുചിത്വം, വെളിയിട വിസർജ്യമുക്ത ഗ്രാമം എന്നീ നേട്ടങ്ങൾ നിലനിർത്താൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 100 ദിവസത്തിൽ ഒരു ലക്ഷം സോക്പിറ്റുകൾ നിർമിക്കും.

നവകേരളം കർമ പദ്ധതി കോ ഓർഡിനേറ്റർ ഡോ. ടി എൻ സീമ, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hZMJ9s

Comments

Archive

Contact Form

Send