രാജസ്ഥാൻ കോൺഗ്രസിൽ അഴിച്ചുപണിക്ക് നീക്കം
ന്യൂഡൽഹി
രാജസ്ഥാൻ കോൺഗ്രസിൽ ഗ്രൂപ്പുപോര് രൂക്ഷമായി തുടരവെ സച്ചിൻ പൈലറ്റ് വെള്ളിയാഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. കഴിഞ്ഞയാഴ്ചയും സച്ചിൻ പൈലറ്റ് രാഹുലിനെ കണ്ടിരുന്നു.
രാജസ്ഥാനിൽ സർക്കാരിലും സംഘടനാതലത്തിലും വൈകാതെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. സച്ചിൻ പൈലറ്റ് അനുകൂലികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകും.
Credits National || Deshabhimani Online News https://ift.tt/3zCu5ub
Comments